ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയുടെ വിജയത്തിനായി കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. മദ്ധ്യപ്രദേശില്‍ പദ്ധതി നൂറ് ശതമാനവും വിജയം നേടി. ഇവിടെ എല്ലാകുടുംബങ്ങളിലും ഒരു ബാങ്ക് അക്കൗണ്ടെങ്കിലുമായി. 1.53 കോടി കുടുംബങ്ങളില്‍ 1.03 കോടി കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടായി. 49.96 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറന്നു. ഗോവ, കേരളം, ത്രിപുര, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ഗുജറാത്തിലെ 19 ജില്ലകളിലും പദ്ധതിപ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഡിസംബര്‍ ഒന്ന് വരെ 8.39 കോടി അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയുടെ ജന്‍-ധന് യോജന പദ്ധതി പ്രകാരം തുറന്നിട്ടുണ്ട്. 97.45 ശതമാനം സര്‍വ്വേ ജോലികള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് 85.20 ശതമാനം കുടുംബങ്ങളിലും പദ്ധതി എത്തിക്കുവാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: