കരുനാഗപ്പള്ളി: നഗരസഭയില്‍ ഒട്ടത്തിമുക്ക്, കുറ്റിക്കാട്ടുമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് യുദ്ധകാലാവസ്ഥയില്‍ അറ്റകുറ്റപണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി റോഡുസുരക്ഷ ഉറപ്പാക്കണമെന്ന് സി.ദിവാകരന് എംഎല്, നഗരസഭാ അധികൃതര്‍ എന്നിവരോട് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ദേശീയപാതയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒട്ടത്തിമുക്ക്, കുറ്റിക്കാട്ടുമുക്ക് റോഡ് തിരക്കേറിയ റോഡാണ്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ ഉഷാതമ്പി, ബോബന്.ജി.നാഥ്, അബ്ദുള്‍ സലാം, പ്രദേശവാസികളായ ബി.സജീവന്, വിജയഭാനു, രാധാകൃഷ്ണന്, പി.എസ്.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. പി.വാസവന് അധ്യക്ഷനായി. ബി.സജീവന് (ചെയര്മാന്), ബി.രാധാകൃഷ്ണന് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: