പുത്തൂര്‍: ഇടവട്ടം ശ്രീഗുരുജി സേവാസമിതിയുടെ പത്താമത് വാര്‍ഷികാഘോഷം നാളെ ഇടവട്ടം എന്‍എസ്എസ് എല്‍പിഎസില്‍ നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തും. സിനിമാ സംവിധായകന് രാജീവ് അഞ്ചല്‍ വിശിഷ്ടാതിഥിയാകും. സേവാസമിതി പ്രസിഡന്റ് ജെ.ജയചന്ദ്രബാബു പരിപാടിയില്‍ അധ്യക്ഷത വഹിക്കും.
ഗുരുജി സേവാസമിതി ഏര്‍പ്പെടുത്തുന്ന സഹായവിതരണങ്ങള്‍ ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് എന്‍. സുബ്രഹ്മണ്യന്, സേവാസമിതി രക്ഷാധികാരി ആര്. അരവിന്ദാക്ഷന്, ആര്. രാമന്‍പിള്ള, ജെ. ജയചന്ദ്രബാബു എന്നിവര്‍ വിതരണം ചെയ്യും.
കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് ബൈജു ചെറുപൊയ്ക, ആര്. ജനാര്‍ദ്ദനന്‍പിള്ള, ശ്രീഹരി വിദ്യാനികേതന്‍ സെക്രട്ടറി ബി. ഷൈലേന്ദ്രന്, സേവാസമിതി ഉപദേശകസമിതിയംഗം ഡോ.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
സേവാസമിതി ഏര്‍പ്പെടുത്തുന്ന വിവിധ പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മാധ്യമപ്രവര്ത്തകന് വി.ബി.ഉണ്ണിത്താന് (രാഷ്ട്രസേവാപുരസ്കാരം), ആര്. വിശ്വനാഥന് (ഗ്രാമസേവാപുരസ്കാരം), സുന്ദരേശന് (വേദവ്യാസ പുരസ്കാരം), രവീന്ദ്രന്‍പിള്ള (ബലരാമപുരസ്കാരം), സുരേന്ദ്രന് (കാമധേനുപുരസ്കാരം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. അവയവദാനത്തിലൂടെ മാതൃകയായ ഇടവട്ടം ചരുവിള പുത്തന്‍വീട്ടില്‍ രാധാമണിയമ്മ, ശില്പി എന്‍.അശോകന്, മികച്ച സര്വേയര്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ ബഹുമതി നേടിയ സി.അനില്‍കുമാര്‍, അഴിമതിരഹിത ഉദ്യോഗസ്ഥപുരസ്കാരം നേടിയ രഘുനാഥ്, കര്‍ഷകനായ ജി.എസ്. മോഹനചന്ദ്രന് എന്നിവരെ സമ്മേളനം ആദരിക്കും. പരിപാടിയില്‍ സി.വി. രഞ്ജിത്ത് സ്വാഗതവും എസ്. സുജിത്ത്കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: