ന്യൂദല്‍ഹി: റെയില്‍വേയുടെ വികസനത്തിനും സാമ്പത്തിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിയ്ക്ക് രൂപം നല്കി.
ഇതുമായി ബന്ധപ്പെട്ട ഘടകങ്ങളും പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധിയും സമിതി വിലയിരുത്തും.
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായ ഡി.കെ. മിത്തല്‍ ചെയര്‍മാനും സാമ്പത്തിക കാര്യസെക്രട്ടറിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, റെയില്‍വേ ബോര്‍ഡ് അഡൈ്വസര്‍(അക്കൗണ്ട്സ്) മെമ്പര്‍ സെക്രട്ടറി, റൈറ്റ്സ് മാനേജിങ് ഡയറക്ടര്‍, ഐര്‍കോണ്‍ സിഎംഡി, കോണ്‍കോര്‍ സിഎംഡി, ആര്‍എല്‍ഡിഎ എംഡി, ബോസ്റ്റേണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്, മെക്കന്‍സി ഇന്ത്യ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
റവന്യൂ ഘടനയെക്കുറിച്ച് പഠിക്കുക, റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള ഉപായം കണ്ടെത്തുക, വരുമാനം നഷ്ടപ്പെടുന്ന മേഖലകള്‍ കണ്ടെത്തുക, അധിക വരുമാനം കണ്ടെത്താനുള്ള വഴികള്‍ തേടുക, റെയില്‍വേയുടെ വിഭവങ്ങളിലൂടെ അധിക ധനസമാഹരണം നടത്തുവാനുള്ള വഴി കണ്ടെത്തുക, ദീര്‍ഘകാല ആധുനികവത്ക്കരണം, വികസനം എന്നിവയുടെ സാധ്യതകള്‍ കണ്ടെത്തുക, ചിലവ് ചുരുക്കാനുള്ള മേഖലകള്‍ കണ്ടെത്തുക, വികസനത്തിനു തടസ്സമാകുന്ന ഘടകങ്ങള്‍ കണ്ടെത്തുക, മറ്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയാണ് കമ്മറ്റിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: