കോഴിക്കോട്: പര്‍ദ്ദയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.
തന്റെ പ്രസ്താവനയ്ക്കെതിരെ ന്യൂനപക്ഷ കമ്മീഷന് അയച്ച നോട്ടീസിനെ ചോദ്യം ചെയ്താണ് ഫസല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്.
എംഇഎസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് ഗഫൂര്‍ മുഖം മൂടിയ പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിനു യോജിച്ചതല്ലെന്ന പ്രസ്താവന നടത്തിയത്.
തുണി കൂടിയാല്‍ സംസ്കാരം കൂടില്ലെന്നും ഫസല്‍ പറഞ്ഞിരുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഫസല്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: