തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണു. രാവിലെ സഭ ചേര്‍ന്ന് പിരിഞ്ഞ ശേഷമാണ് സംഭവം. മന്ത്രിമാര്‍ക്കാര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
അപകടത്തെ തുടര്‍ന്ന് കടുത്ത ശാരീരിക വേദന അനുഭവപ്പെട്ട മൂന്ന് പേരെ പ്രഥമ ശുശ്രൂഷക്കു വിധേയരാക്കി.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് സംഭവസമയത്ത് ലിഫ്റ്റിലുണ്ടായിരുന്നത്.
ആറാം നിലയിലെ വിഐപി ലിഫ്റ്റ് പൊട്ടി വീണു രണ്ടു നില താഴേക്ക് പതിക്കുകയായിരുന്നു. ഒന്നാം നിലയില്‍ നിന്നു സെല്ലാറിലേക്കു പോയാണ് ലിഫ്റ്റ് ഇടിച്ചു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: