കരുനാഗപ്പള്ളി: ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്നിവയുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ വില കുറയ്ക്കുവാനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള. കരുനാഗപ്പള്ളി മേഖലാ വാര്‍ഷിക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മേഖലാപ്രസിഡന്റ് കെ.രാജന് അധ്യക്ഷത വഹിച്ചു. ജില്ലാജോയിന്റ് സെക്രട്ടറി പി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മേഖലാസെക്രട്ടറി ആര്.കെ.സുധീഷ് സ്വാഗതവും പുഷ്പരാജന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.പി.കൃഷ്ണന് (പ്രസിഡന്റ്), ആര്.കെ.സുധീഷ് (സെക്രട്ടറി), ആര്.സതീഷ് (ട്രഷറര്‍), കെ.രാജന്, പി.പുഷ്പരാജന്‍, ആര്.സഞ്ജയ്നാഥ്, ദീപാലാല് (വൈസ്പ്രസിഡന്റുമാര്‍), കെ.ദേവദാസ്, ജി.ചന്ദ്രബാബു, രതീഷ്കാന്ത്, മായാദേവി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: