ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്ത് സിഡിഎസ് വാര്‍ഷിക ആഘോഷപരിപാടിയില്‍ നിന്നും ബിജെപിയെ തഴഞ്ഞതില്‍ നടത്തിയ പ്രതിഷേധത്തെ തെറ്റായി ചിത്രീകരിച്ച് വ്യാജപ്രചരണം നടത്തി എന്‍ഡിഎഫിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐ മുതലെടുപ്പിനുള്ള ശ്രമത്തില്‍.
പ്രതിഷേധത്തിനടുത്ത് കൂടി നിന്ന മുസ്ലീം സ്ത്രീകളുടെ ചിത്രംപകര്ത്തിയാണ് മൊബൈലിലൂടെ ഇതിനായുള്ള ശ്രമം നടക്കുന്നത്. പര്‍ദ്ദയിട്ട സ്ത്രീകളെ തടഞ്ഞുവെന്നാണ് പ്രചരണം.
കഴിഞ്ഞ ദിവസം എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ വെളിനല്ലൂര്‍ പഞ്ചായത്തില്‍ വ്യാപകമായി വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്.
പഞ്ചായത്തിലെ ഭൂരിപക്ഷം വാര്‍ഡുകളിലുമുള്ള മുസ്ലീം വോട്ടുകള്‍ വിവിധ രാഷ്ടീയപാര്ട്ടികളിലായി നില്ക്കുമ്പോള് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാമുദായിക വിദ്വേഷം വളര്‍ത്തി മുതലെടുപ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
ഇത്തരം പല പ്രവര്‍ത്തനങ്ങളും പോലീസിന്റെയും നാട്ടുകാരുടെയും സംയോജിത ഇടപെടല്‍ മൂലം തടയപ്പെട്ടിരുന്നു. അലഞ്ഞുനടക്കുന്ന പട്ടിയുടെ ദേഹത്ത് ആര്‍സ്എസ് എന്ന് എഴുതി വിടുകയും ഹൈന്ദവസംഘടനകളുടെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കുവാന്‍ കുട്ടികളുമായി വന്ന അമ്മമാരെ അസഭ്യം പറഞ്ഞ് അവഹേളിക്കുവാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ലൗ ജിഹാദ് പ്രവര്‍ത്തനം വ്യാപകമായ സാഹചര്യത്തില്‍ ഹിന്ദുഐക്യവേദിയുള്പ്പെടെ ഗൃഹസംമ്പര്ക്കവുമായി രംഗത്തെത്തിയിരുന്നു. തീവ്രവാദ കേസില്‍ ഉള്‍പ്പെട്ട തടിയന്റെവിട നസീര്‍ രഹസ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടങ്ങളില്‍ താമസിച്ചുവെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: