കൊച്ചി: കൃഷ്ണയ്യരുടെ നിര്യാണത്തിലൂടെ മഹാനായ ഒരു ന്യായാധിപനെയാണ് നഷ്ടമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ നിയമസംഹിതയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ ഏറെയാണ്. ഒരു മനുഷ്യാവകാശ പ്രവര്ത്തകന് എന്നനിലയില്‍ സാമൂഹ്യജീവിതത്തിന് നല്കിയ സംഭാവനകളിലൂടെ എക്കാലവും സ്മരിക്കപ്പെടും.
അടുത്തകാലത്ത് എനിക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ആവേശം പകര്‍ന്ന ഒരു അനുഭവമായിരുന്നു അത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്പ്പെട്ടവരോടും സമഭാവത്തിലാണ് അദ്ദേഹം പെരുമാറിയത്. കലര്‍പ്പില്ലാത്ത സ്നേഹം അദ്ദേഹം അവര്‍ക്കു നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
ഉറച്ച നിലപാടുകളുടെ പേരിലാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ എക്കാലത്തും ഓര്‍മ്മിക്കുകയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശീയ കാഴ്ച്ചപ്പാടുകളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: