കൊച്ചി: നീതിയുടെ മഹാഗോപുരമായിരിക്കുമ്പോഴും തനിക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുമായിരുന്ന സ്‌നേഹസമ്പന്നനായിരുന്നു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്ന് പ്രമുഖ അഭിഭാഷകന്‍ വക്കം വിജയന്‍ പറഞ്ഞു.
കവി എസ്. രമേശന്‍നായരുടെ ‘ഗുരുപൗര്‍ണമി’ എന്ന കവിതയ്‌ക്ക് ആമുഖമെഴുതാനും ‘നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യാനും കൃഷ്ണയ്യരെ സമീപിച്ചപ്പോള്‍ അങ്ങേയറ്റം താല്‍പര്യത്തോടെ അത് സമ്മതിക്കുകയുണ്ടായി.
ചെയ്യാമെന്ന് ഏല്‍ക്കുന്ന കാര്യം കൃത്യമായി നിര്‍വഹിക്കുന്നത് കൃഷ്ണയ്യര്‍ക്ക് ഒരു നിഷ്ഠതന്നെയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു വഴികാട്ടിയെയാണ് നഷ്ടമായിരിക്കുന്നത്, വക്കം വിജയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: