ഇടുക്കി : പുതുവത്സരം പ്രമാണിച്ച് വൈദ്യുത വിളക്കുകളും, ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോള്‍ സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അംഗീകാരമുള്ളവരെ കൊണ്ടുമാത്രമേ വൈദ്യുത ദീപാലങ്കാരങ്ങളില്‍ ജോലികള്‍ ചെയ്യിക്കാവൂ. കുട്ടികളെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കരുത്. നക്ഷത്ര ദീപാലങ്കാരങ്ങള്‍ക്ക് പ്ലാസ്റ്റിക് വയറുകള്‍ ഉപയോഗിക്കരുത്. ഡബിള്‍ ഇന്‍സുലേറ്റഡ് വയറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വയറുകളില്‍ കൂട്ടിയോജിപ്പ് പാടുള്ളതല്ല. കൂട്ടിയോജിപ്പുകള്‍ ആവശ്യമെങ്കില്‍ ഗുണനിലവാരമുള്ള കണക്ടറുകള്‍ ഉപയോഗിക്കുകയും അതില്‍ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തണം. കണ്‍ട്രോള്‍ സ്വിച്ച് ഘടിപ്പിച്ച് പ്ലഗ്ഗ് സോക്കറ്റില്‍ നിന്നുമാത്രമേ നക്ഷത്ര ദീപാലങ്കാരത്തിനാവശ്യമായ വൈദ്യുതി കണക്ഷനുകള്‍ എടുക്കാവൂ. എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ വൈദ്യുത പ്രതിഷ്ഠാപനത്തില്‍ സ്ഥാപിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും. പഴകിയതും ദ്രവിച്ചതുമായ വയറുകള്‍ ദീപാലങ്കാരത്തിനായി ഉപയോഗിക്കരുത്. ഗ്രില്ലുകള്‍, ഇരുമ്പ് തൂണുകള്‍, ഗേറ്റുകള്‍, ലോഹനിര്‍മ്മിത മേല്‍ക്കൂരകള്‍ എന്നിവയില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കരുത്. ഗുണനിലവാരമുള്ള അംഗീകൃത വൈദ്യുത സാമഗ്രികള്‍ മാത്രമേ നക്ഷത്ര ദീപാലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: