Categories: Travel

ഭഗവാന് പൂജ നടത്താന്‍ സാധിച്ചത് പൂര്‍വ ജന്‍മ സുകൃതം: തന്ത്രി കണ്ഠര് രാജീവരര്

Published by

ശബരിമല: ഭക്തകോടികള്‍ ദര്‍ശനം നടത്തി വരുന്ന അയ്യപ്പന് പൂജ നടത്താന്‍ സാധിച്ചത് പൂര്‍വ ജന്‍മ സുകൃതമായി കാണുന്നതായി തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പിതാവ് കണ്ഠര് കൃഷ്ണരുടെ മരണ ശേഷമാണ് താന്ത്രിക ചുമതല പൂര്‍ണമായും ഏറ്റെടുക്കേണ്ടി വന്നത്. അയ്യപ്പ ചൈതന്യം നേരിട്ടനുഭവിക്കുമ്പോഴും ഭക്തര്‍ക്ക് സര്‍വ ഐശ്വര്യവും ഉണ്ടാകണമെന്നാണ് പ്രാര്‍ഥിക്കാറുള്ളത്.

മുന്‍കാലങ്ങളില്‍ വൃശ്ചിക മാസത്തില്‍ 5 ദിവസം മാത്രമേ പൂജയുണ്ടായിരുന്നുള്ളൂ. മകര വിളക്കിന് ജനുവരി 6 നു നട തുറന്ന് പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി 20 നു നട അടക്കും. തിരക്ക് കൂടിയതോടെയാണ് ദര്‍ശന സമയം കൂട്ടിയത്. ഇതോടെ മണ്ഡല കാലത്ത് 41 ദിവസവും പൂജയായി. മാസപൂജക്ക് 5 ദിവസം നട തുറക്കാന്‍ തുടങ്ങി.

തീര്‍ത്ഥാടന കാലത്തുള്‍പ്പെടെ മുമ്പ് പടിപൂജ ഉണ്ടായിരുന്നെങ്കിലും ഭക്തര്‍ക്ക് പടി ചവുട്ടാന്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വരുന്നതിനാല്‍ പടിപൂജയും ഉദയാസ്തമയ പൂജയും തീര്‍ഥാടന കാലത്ത് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ നട തുറക്കുന്നതും അടക്കുന്നതുമായ സമയത്തില്‍ മാറ്റം വരാമെന്നല്ലാതെ മറ്റ് പൂജാ ക്രമങ്ങള്‍ ഒരിക്കലും മാറ്റാറില്ലെന്നും തന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts