കൊച്ചി: ബിഎംഎസ് ജില്ലാ സമ്മേളനം ആറ്, ഏഴ് തീയതികളില്‍ തൃപ്പൂണിത്തുറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം നടക്കും. ആറിന് മൂന്നുമണിക്ക് തൃപ്പൂണിത്തുറ പേട്ട ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലിയോടെയാണ് സമ്മേളനത്തിനു തുടക്കമാകും.
റാലി ലായം ഗ്രൗണ്ടില്‍ സമാപിക്കുന്നതോടെ പൊതു സമ്മേളനം തുടങ്ങും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയമാരായ ജി. കെ. അജിത്ത്, എന്‍. കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും. ഏഴിന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് ദക്ഷിണ ഭാരത ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍. സുകുമാരന്‍ ഉദ്ഘടനം ചെയ്യും.
പഞ്ചായത്ത്, മേഖലാ, യൂണിയന് ഭാരവാഹികള്‍, ജില്ലാകമ്മിറ്റി അംഗങ്ങള്‍ തുടങ്ങി ആയിരത്തോളം പ്രതിനിധികളും പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് എ. ഡി. ഉണ്ണികൃഷ്ണന്, സെക്രട്ടറി ആര്. രഘുരാജ്, കെ. വി. മധുകുമാര്‍, എം. എസ്. വിനോദ്, സജിത്ത് ബോള്‍ഗാട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: