കണമല: കണമല അട്ടിവളവില്‍ കഴിഞ്ഞ ദിവസുമുണ്ടായ ബസപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റാതെ രക്ഷപ്പെട്ട തീര്‍ത്ഥാടകര്‍ നാട്ടിലേക്ക് മടങ്ങി. ഒപ്പമുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പരിക്ക് പറ്റിയ സാഹചര്യത്തില്‍ വിഷമത്തിലായ മറ്റുളവര്‍ ഗുരുസ്വാമി ചിന്നയ്യക്കൊപ്പം വാഹനത്തിലാണ് മടങ്ങിയത്.
അപകടത്തെ തുടര്‍ന്നുള്ള മറ്റ് തീര്‍ത്ഥാടകര്‍ക്ക് തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് സന്തോഷിന്റെ നേതൃത്വത്തില്‍ കമ്മറ്റിക്കാര് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ക്ഷേത്രസന്നിധിയില്വച്ച്തന്നെ മാലയൂരിയതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നതെന്നും കമ്മറ്റിക്കാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: