ശബരിമല: കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവിന്റെ കഥ എട്ട് ഭാഷകളില്‍ ചലച്ചിത്രമാകുന്നു. സ്വാമി എന്ന പേരിട്ടിട്ടുള്ള ചിത്രം ജനുവരി ആദ്യവാരത്തോടെ പുറത്തിറങ്ങും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബേജ്പുരി, ജാര്‍ഖണ്ഡ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് അതാത് സംസ്ഥാനങ്ങളില്‍ ഒരേദിവസം തന്നെ ചിത്രം പുറത്തിറങ്ങുന്നത്. അയ്യപ്പഭക്തനായ ഗുരുവായൂര്‍ സ്വദേശി ബിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നു എന്നതാണ് തനിക്ക് ഈചിത്രമെടുക്കാന് പ്രചോദനമായതെന്ന് സംവിധായകന് പറഞ്ഞു. മലയാളി താരം കൗശിക് ബാബു അയ്യപ്പന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, തെലുങ്ക് നടന് സുമന്, ഹരിപ്രിയ, സുദീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ത്തിയാകുവാന്‍ ഒരുവര്‍ഷം വേണ്ടിവന്നു. അയ്യപ്പനെ മാത്രം മനസ്സില്‍ ധ്യാനിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നിര്‍മ്മാതാവ് ടി.കെ.ബി. നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: