കൊച്ചി: വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട്, നീര ഷുഗര്‍ മുതലായ ഉത്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ച കയറ്റുമതി അന്വേഷണങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ 2015 മാര്‍ച്ച് വരെ നാളികേരത്തിന്റേയും ഉല്‍പ്പന്നങ്ങളുടേയും വിലയില്‍ സ്ഥിരമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാളികേര വികസന ബോര്‍ഡ്.
കൊപ്രയുടേയും, വെളിച്ചെണ്ണയുടേയും വിലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നേരിയ കുറവ് താത്ക്കാലികമാണ്.ആഭ്യന്തര ഉപഭോഗത്തില്‍ കുറവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല 2014 – 2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നാളികേര ഉത്പന്ന കയറ്റുമതി 20% വര്ദ്ധിച്ചിട്ടുമുണ്ടെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പ്രധാന നാളികേര ഉല്പാദക സംസ്ഥാനങ്ങളില്‍ സീസണ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ 2015 മാര്‍ച്ച് മാസം വരെ വിപണിയിലേക്ക് വര്‍ദ്ധിച്ച ഉല്‍പ്പന്ന വരവിനുള്ള സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: