കൊച്ചി: ഹിമാലയ ഡ്രഗ് കമ്പനി മാതാപിതാക്കള്‍ക്കായി കൊച്ചിയില്‍ ശില്പശാല നടത്തി. തൃപ്പൂണിത്തുറ ലക്ഷ്മി ആശുപത്രിയിലെ മുഖ്യ ശിശുരോഗ വിദഗ്ധ ഡോ. ആര്‍. മഞ്ജുവും ഹിമാലയ ഡ്രഗ് കമ്പനി ശാസ്ത്ര പ്രസിദ്ധീകരണ വിഭാഗം സീനിയര്‍ മാനേജര്‍ ഡോ. ജയശ്രീ കേശവുമാണ് ക്ലാസെടുത്തത്.
ശിശുപരിപാലനം ഏറ്റവും പ്രയാസമേറിയ ജോലിയാണെങ്കിലും ഏറ്റവുമധികം സംതൃപ്തി തരുന്ന ഒന്നാണെന്ന് ഹിമാലയ ബേബി കെയര്‍ വിഭാഗം ബിസിനസ് തലവന്‍ മുകേഷ് പാട്‌നി പറഞ്ഞു.
ഡയാപര്‍ ഉപയോഗിക്കുന്നതുമൂലം കുട്ടികളിലുണ്ടാവുന്ന ത്വക്ക് രോഗം മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം വലിയ പ്രശ്‌നമാണെന്ന് ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു. ഡയാപര്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളില്‍ 25 മുതല്‍ 65 വരെ ശതമാനത്തിനെ രോഗം ബാധിക്കുന്നു എന്നാണ് പഠനം തെളിയിക്കുന്നത്. ഗുണമേന്മ കുറഞ്ഞ ഡയാപര്‍ ഉപയോഗിക്കുന്നതാണ് രോഗത്തിന് പ്രധാന കാരണമെന്നും ഡോ. ജയശ്രീ പറഞ്ഞു. അമ്മമാര്‍ക്കായി ‘ മല്‍സരവും ശില്പശാലയോടനുബന്ധിച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: