കൊച്ചി : ഇന്ത്യന്‍ നിയമത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തിയ, ഭാരതത്തിന്റെ വിശാല ദര്‍ശനം മനുഷ്യനന്മയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന നിയമജ്ഞനാണ് ജസ്റ്റിസ് കൃഷ്ണയ്യരെന്ന് കേരള ഹൈകോടതി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്.
അന്താഷ്ട്ര പുസ്തകോത്സവതിന്റെ നാലാം ദിവസം ‘ജസ്റ്റിസ് വി. ആര് കൃഷ്ണയ്യര്‍ ജനന്മശദാബ്ദി’ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് നല്കിയ മഹത്തായ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം വേദനിക്കുന്നവരുടെ ശബ്ദത്തിനു കാതുകൊടുത്ത മനുഷ്യസ്നേഹിയാണ് എന്നുകൂടി കൂട്ടിച്ചേര്‍ത്തു.
അദ്ധ്യക്ഷഭാഷണം നടത്തിയ കാലടി ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം സി ദിലീപ്കുമാര്, ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമ പരിജ്ഞാനം സാദാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ വിനയോഗിച്ച മഹത്വ്യക്തിത്വം ആണ്.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രമുഖ നിരൂപക ഡോ . എം ലീലാവതി ജനിതകസിദ്ധമായ കാരുണ്യഭാവത്തോടെ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തി ആണ് ജസ്റ്റിസ് എന്ന് പറഞ്ഞു. ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് എന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോവിന്ദ്. കെ. ഭരതന് പറഞ്ഞു.
പൗരന്റെ മൗലീകകടമകളെകുറിച്ച് പ്രമുഖ മാധ്യമ നിരീക്ഷകന് അഡ്വ. ജയശങ്കര്‍ സംസാരിച്ചു. പി വി ചന്ദ്രബോസ് സ്വാഗതവും അഡ്വ. ആര് പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: