തൃപ്പൂണിത്തുറ: രാജനഗരിയുടെ താരോദയമായി ഫാത്തിമ. ക്ഷേത്രകലയായ ഓട്ടന്തുള്ളല് കലോത്സവ വേദയില്‍ അവതരിപ്പിച്ചുകൊണ്ട് ഫാത്തിമ കീഴടക്കിയത് കാണികളുടെ ഹൃദയത്തെ. മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ പൊതുവെ കടന്നു വരാന്‍ മടിക്കുന്ന ഈ മേഖലയിലേയ്ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഫാത്തിമ കടന്ന്് വന്നത്. ഇത് രണ്ടാം തവണയാണ് ഓട്ടന്‍തുള്ളലുമായി ഫാത്തിമ കലോത്സവവേദിയിലെത്തുന്നത്.
കഴിഞ്ഞ തവണ ജില്ലാ കലോത്സവത്തില്‍ ഫാത്തിമയ്ക്ക് ഓട്ടം തുള്ളലിന് എഗ്രേഡ് ലഭിച്ചിരുന്നു. ഫാത്തിമയുടെ മാതൃസഹോദരനായ ജിഷാദാണ് നാട്യകലയുടെ ലോകത്തേയ്ക്കക്കുള്ള വഴികാട്ടി. ഭരതനാട്യം ,കുച്ചിപ്പൊടി തുടങ്ങിയ ക്ലാസിക്കല്‍ നൃത്തങ്ങളും ഫാത്തിമ അഭ്യസിക്കുന്നുണ്ട്.
ഗുരുവായൂരില്‍ വെച്ചാണ് ഭരതനാട്യം അരങ്ങേറിയത്. ചെറുപ്പം മുതല്‍ ഭരതനാട്യം അഭ്യസിച്ചിരുന്ന ഫാത്തിമ രണ്ട് വര്‍ഷമേ ആയുള്ളൂ തുള്ളല്‍ പഠിക്കാന്‍ തുടങ്ങിയിട്ട്. ഫോര്‍ട്ട്കൊച്ചി ഫാത്തിമഗേള്സ് ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഫാത്തിമയുടെ ഗുരു സ്കൂളിലെ തുള്ളല്‍ അധ്യാപകനും ചേര്‍ത്തല സ്വദേശിയുമായ കണ്ണനാണ്്. പഠനം ആരംഭിച്ച സമയത്ത് പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് അവ ഇല്ലാതായി.
എട്ടാം ക്ലാസ് വിദ്യാര്തഥിയായ ഈ കൊച്ചുമിടുക്കി പഠനത്തിലും മികവ് പുലര്‍ത്തുന്നു. അനിയത്തി മറിയം അഫ്രിനും ചേച്ചിയുടെ പാത പിന്തുടര്ന്ന് കാലലോകത്തുണ്ട്. പ്രവാസിയായ ഹാരിസിന്റെയും റഹീനയുടെയും മകളാണ് ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: