തൃപ്പൂണിത്തുറ: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇന്നലെ നടന്ന യുപി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ തിരുവാങ്കുളം ജോര്‍ജിയന്‍ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ശില്പ എന്‍.ഗോപി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും ശില്പയ്ക്കായിരുന്നു ഒന്നാംസ്ഥാനം. ഭരതനാട്യത്തില്‍ ശിവനെ സ്തുതിക്കുന്ന ചന്ദ്രജ്യോതിരാഗം ആദിതാളത്തില്‍ തില്ലൈനാഥനെ തുതിത്തേന് എന്ന വര്‍ണമാണ് ശില്പ സ്റ്റേജിലവതരിപ്പിച്ചത്. ഗുരുവായ തൃപ്പൂണിത്തുറ വിജയന് എഴുതി ചിട്ടപ്പെടുത്തിയ നൃത്തമാണിത്.
കഴിഞ്ഞ ഒമ്പതു വര്‍ഷമായി നൃത്തം ആഭ്യസിക്കുന്ന ശില്പയെ തൃപ്പൂണിത്തുറ വിജയന്, ആഎല്‍വി വിജയലക്ഷ്മി എന്നിവരാണ് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്. ഇത്തവണ ഭരതനാട്യത്തിനു പുറമെ കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലും ശില്പ മാറ്റുരയ്ക്കുന്നുണ്ട്.
തൃപ്പൂണിത്തുറ പാവംകുളങ്ങര തൈപ്പറമ്പില്‍ വീട്ടില്‍ ഗോപി, ശ്രീലത ദമ്പതികളുടെ ഇളയ മകളാണ് ശില്പ. ഭരതനാട്യത്തില്‍ യുപി വിഭാഗത്തില്‍ പങ്കെടുത്ത 13 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. കുച്ചിപ്പുടിയിലും ശില്പ ഒന്നാമതെത്തി.
ആണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പള്ളുരുത്തി സെന്റ്ഡൊമനിക്ക് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി നിതിന്‍ ഹാട്രിക്ക്. ഷണ്മുഖ പ്രിയരാഗം ആദ്യതാളത്തിലുള്ള വര്‍ണ്ണമാണ് നൃത്ത ചുവുടിലെ നിതിനെ പ്രഥമസ്ഥാനത്തിന് അര്‍ഹനാക്കിയത്. നിതിന്‍ കുച്ചുപ്പുടിക്ക് രണ്ടാംസ്ഥാനവും ലഭിച്ചു. 2012, 2013 ലും സംസ്ഥാന തലത്തില്‍ കുച്ചുപ്പുടിക്ക് രണ്ടാംസ്ഥാനവും ഭരതനാട്യത്തിന് എ ഗ്രേഡും ലഭിച്ചിരുന്നു. ആര്‍എല്‍വി രാധാകൃഷ്ണനാണ് നിതിന്റെ ഗുരു. പള്ളുരുത്തി ബാബു, സുകുമാരി ദമ്പതികളുടെ മകനാണ് നിതിന്‍. ഭരതനാട്യ മത്സരത്തില്‍ പങ്കെടുത്ത 8 കുട്ടികള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: