പത്തനാപുരം: സൈനിക സേവനത്തിനിടെ മരണപ്പെട്ട തലവൂര്‍ പാണ്ടിത്തിട്ട കോയിക്കല്‍ വീട്ടില്‍ ശശികുമാറി (44) ന്റെ മൃതദേഹം സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ച മൃതശരീരം ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി. വിലാപയാത്രയായി എത്തിച്ച മൃതശരീരം മാതൃവിദ്യാലയമായ തലവൂര്‍ ഡിവിവിഎച്ച്എസ്എസില് പൊതുദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് സ്കൂളിലും വീട്ടിലും ജവാനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ബിഎസ്എഫ് ബാംഗ്ലൂര്‍ യൂണിറ്റില്‍ ജോലിചെയ്ത് വന്നിരുന്ന ശശികുമാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജാര്‍ഖണ്ഡില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. സജിതാകുമാരിയാണ് ഭാര്യ. മക്കള്‍: ശരത്, അനുശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: