പുനലൂര്‍: ഉപജില്ലാസ്കൂള്‍ കലോത്സവം മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി ഗേള്‍സ് എച്ച്എസ് എന്നിവിടങ്ങളില്‍ നടക്കും. എണ്‍പത് സ്കൂളില്‍ നിന്ന് 2500 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. ആറ് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ഇന്ന് രാവിലെ 10ന് ആരംഭിക്കും.
നാളെ രാവിലെ എട്ടിന് കലോത്സവത്തിന് തുടക്കം കുറിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.എം.സത്യന് പതാക ഉയര്‍ത്തും. നാലിന് രാവിലെ ഒമ്പതിന് നഗരസഭാ ചെയര്‍പേഴ്സണ്‍ രാധാമണി വിജയാനന്ദിന്റെ അധ്യക്ഷതയില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. കലാമേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് നിര്‍വഹിക്കും.
ആശാശശിധരന്‍, കെ.എന്‍.വാസവന്, അഡ്വ.ബിജു.കെ.മാത്യു, മിനിമധുകുമാര്, ഡി.ദിനേശന്, എസ്.ഇ.സഞ്ജയ് ഖാന്, ലത.സി.നായര്‍, എന്‍.മഹേശ്വര്, പി.എ.അനസ്, സി.ജി.കുസുമകുമാരി, എബ്രഹാം ജോര്‍ജ്, ഗോപിനാഥന്‍നായര്‍, ജി.എല്‍.രാധാമണി, എം.നബീമബീവി എന്നിവര്‍ സംസാരിക്കും. ആറിന് സമാപനസമ്മേളനം. പിടിഎ പ്രസിഡന്റ് ഡി.ദിനേശന്റെ അധ്യക്ഷതയില്‍ അഡ്വ.കെ.രാജു എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്.ബിജു, കെ.ശശിധരന്, കെ.ജോസ്, ശ്രീലേഖാ രാജീവ്, ഡി.അയ്യമ്മാള്‍, ഫാത്തിമാഖാന്, മിനിജോസ്പ്രകാശ് എന്നിവര്‍ സംസാരിക്കും. ഉപജില്ലാ ഓഫീസര്‍ എ.എം.സത്യന് സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എസ്.ഇ.സഞ്ജയ്ഖാന്‍, എഇഒ എ.എം.സത്യന്, ജനറല്‍ കണ്‍വീനര്‍ കെ.ഹരികുമാരന്‍പിള്ള, ടി.എ.ഷാജി, ബിജു.സി.തോമസ്, സംസ്കൃതോത്സവം കണ്‍വീനര്‍ സി.ആര്.ഷെജസ്, ഷാജഹാന്, എ.എസ്.രജിത്ത് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: