കൊട്ടാരക്കര: അദ്ധ്യാപികയുടെ വീട്ടില്‍ പട്ടാപകല്‍ മോഷണം. മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍, റാഡോവാച്ച്, ക്യാമറ എന്നിവ കവര്‍ന്നു. കൊട്ടാരക്കര ടൗണ്‍ യുപിഎസിലെ അദ്ധ്യാപിക മൈലം കരിങ്ങോട്ട് മേടയില്‍ ലിസിയുടെ എംസി റോഡിനു വശത്തെ വീട്ടിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച പകലായിരുന്നു സംഭവം. രാവിലെ സ്കൂളില്‍ പോയ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതിലും കിടപ്പുമുറിയുടെയും അതിനുള്ളിലിരുന്ന അലമാരകളുടെയും പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പരിശോധന നടത്തിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന രണ്ട് ജോഡി കമ്മലുകള്‍, രണ്ട് വള, റാഡോ വാച്ച്, ഡിജിറ്റല്‍ ക്യാമറ,ടോര്‍ച്ച്, നാലായിരം രൂപ എന്നിവ നഷ്ടപ്പെട്ടതായി അറിയുന്നത്. പിറകുവശത്തെ വാതില്‍ ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇഞ്ചക്കാട്, പെരുംകുളം എന്നിവിടങ്ങളിലെ ഒരു വീട്ടില്‍ മോഷണവും മൂന്നിടത്ത് മോഷണ ശ്രമവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: