ചാത്തന്നൂര്‍: ബാലഗോകുലം റവന്യൂ കലോത്സവം പാരിപ്പള്ളി അമൃതസംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. ആറിന് രാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി കലോത്സവത്തിന് തിരിതെളിക്കും. തുടര്‍ന്ന് ജില്ലാകളക്ടര്‍ പ്രണബ് ജോതിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രശസ്ത സാഹിത്യകാരന് മുത്തിനാട് പത്മകുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. ദ്രൗപതി പ്രവീണ്‍, ബി.സജന്‍ലാല്‍, ഡോ.വത്സലചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഉണ്ണികൃഷ്ണന്.ബി.പിള്ള സ്വാഗതവും ശിവന് ശൂരനാട് നന്ദിയും പറയും. തുടര്‍ന്ന് വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കഥകളി ആചാര്യന് തോന്നയ്ക്കല്‍ പീതാംബരന് ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തസഹസമ്പര്‍ക്ക പ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തും. തിരക്കഥാകൃത്ത് രാജന് കിഴക്കനേല സമ്മാനദാനം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്, എസ്.ചന്ദ്രചൂഡന്, എസ്.വാരിജാക്ഷന്‍, ലളിത.ബി.മോഹന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വര്‍ക്കല എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ലീല അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ജില്ലാകാര്യവാഹ് മീനാട് ഉണ്ണി സ്വാഗതവും വി.വിജയകുമാര്‍ നന്ദിയും പറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: