എടത്വ: കുടിവെള്ളം കിട്ടാനില്ല; എടത്വ ഒമ്പതാം വാര്‍ഡ് നിവാസികള്‍ ദുരിതത്തില്‍. മൂന്നുമാസമായാണ് ശുദ്ധജലം ലഭിക്കാതെ പ്രദേശത്ത് ജനം വലയുന്നത്. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം കാണാന്‍ തയാറായില്ല. വരും ദിവസങ്ങളില്‍ വിവിധ സംഘടനകളും പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. നിലവില്‍ പ്രദേശത്തെ തോടുകളില്‍ നിന്നും മലിനജലം വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ് നാട്ടുകാര്ക്കുള്ളതെന്ന് പരാതിയുണ്ട്. അടിയന്തരമായി പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു. വാര്‍ഡ് മെമ്പറുടെയും അധികൃതരുടെയും അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി നേതൃത്വത്തില്‍ വീട്ടമ്മമാര്‍ എടത്വ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: