ശബരിമല : സന്നിധാനത്തെ ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രദീപ് അവതരിപ്പിച്ച പ്രഭാഷണവും, ചാവക്കാട് വല്ലഭട്ട കളരിസംഘത്തിന്റെ കളരിപ്പയറ്റും ശ്രദ്ധേയമായി.
അമേരിക്കയില്‍ സീനിയര്‍ സയന്റിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന പ്രദീപ് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ അധ്യാത്മിക, വിദ്യാഭ്യാസ, ആരോഗ്യ പ്രഭാഷണങ്ങള്‍ നടത്തുന്ന സ്വാമി ഭക്തനാണ്.
ശബരിമലയുടെ പ്രാധാന്യത്തെ പറ്റിയും അധ്യാത്മിക ആരോഗ്യ മേഖലകളിലെ പ്രവണതകളെപറ്റിയും അദ്ദേഹം ഭക്തരുമായി സംവദിച്ചു.
തുടര്‍ച്ചയായ 42ാം വര്‍ഷമാണ് വല്ലഭട്ട കളരി സംഘം സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായുള്ള നിരന്തര പരിശീലനത്തിന്റെ പ്രദര്‍ശനമാണ് അയ്യപ്പ സന്നിധിയില്‍ ഇവര്‍ കാഴ്ച്ച വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: