പൂച്ചാക്കല്‍: വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ച സിപിഎം പൂച്ചാക്കല്‍ ലോക്കല്‍ സമ്മേളനം വീണ്ടും നടത്തിയപ്പോള്‍ നിലവിലെ ലോക്കല്‍ സെക്രട്ടറിയെ വെട്ടിനിരത്തി. നിലവിലെ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ രവിന്ദ്രനെ പൂര്‍ണ്ണമായും കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയാണ് സമ്മേളനം നടത്തിയത്. പുതിയ ലോക്കല്‍ സെക്രട്ടറിയായി വി എസ് പക്ഷകാരനായ മുഹമ്മദ് ഷായെയാണ് തിരഞ്ഞെടുത്തത്. നിലവില്‍ വി എസ് പക്ഷമാണ് പൂച്ചാക്കല്‍ ലോക്കല്‍ കമ്മറ്റിയെ നയിച്ചിരുന്നത്. പുതിയ സെക്രട്ടറിയെ അംഗികരിക്കില്ലന്ന് പ്രഖൃപിച്ച് സമ്മേളന പ്രതിനിധികളായ ഒരു വിഭാഗം വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയ കലാപത്തിന് വഴിയൊരുക്കി. പുതിയ ലോക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്ത ജില്ലാ സെക്രട്ടറിയുടെ നടപടിയെ ചോദൃം ചെയതാണ് പ്രതിനിധികള്‍ വിട്ടുനിന്നത്. സെക്രട്ടറിയായി പേര് നിര്‍ദ്ദേശിച്ച രണ്ട് പേരെയും നേതൃത്വം പരിഗണിച്ചില്ല. തുടര്‍ന്ന് നിര്‍ദ്ദേശിക്കപ്പെട്ട രണ്ട് പേരില്‍ മുഹമ്മദ് ഷായെ സെക്രട്ടറിയായി ഏക പക്ഷിയമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ നടപടിയിലാണ് ഗ്രൂപ്പ് സമവാകൃം രൂപപ്പെട്ടത്. ഇരു പക്ഷത്ത് നിന്നും നാല് വീതം എട്ട് പേര് കമ്മറ്റിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: