ന്യൂദല്‍ഹി: ദല്‍ഹിയില്‍ പള്ളി തീവച്ചു നശിപ്പിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി. പള്ളി ആക്രമണത്തില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു മുമ്പാകെ പ്രകടനം നടത്തിയവര്‍ക്കാണ് പോലീസ് കമ്മിഷണര്‍ ഉറപ്പ് നല്‍കിയത്.
കത്തി നശിച്ച പള്ളിയുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്തിന് കൈമാറുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: