തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ രണ്ടാംദിവസവും സഭയില്‍ പ്രതിപക്ഷബഹളം. ധനസ്ഥിതി സംബന്ധിച്ച കെ.എം.മാണിയുടെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ചാണ് പ്രതിപക്ഷബഹളം.
വിലക്കയറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സിപിഐയിലെ സി.ദിവാകരന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
നിയമസഭയില്‍ മന്ത്രിമാരെ രക്ഷിക്കുന്നതിനായി ഡപ്യൂട്ടി സ്പീക്കര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രണ്ടുതവണ ചോദ്യമുന്നയിച്ചിട്ടും ധനമന്ത്രി കെ.എം. മാണി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ നടുത്തളത്തിലിറങ്ങി. മന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധമെന്ന് വിഎസ് പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി. കരാറുകാര്‍ക്കുള്ള കുടിശിക വിതരണം ചെയ്യുന്നുണ്ടെന്നും അവശ്യ മേഖലകള്‍ക്കെല്ലാം പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാല്‍ കടുത്ത പ്രതിസന്ധിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. പൊതു വിപണിയില്‍നിന്ന് സംസ്ഥാനം കടമെടുത്തിട്ടുണ്ട്. ഇനിയും കടമെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് ഇടപെട്ട് ബഹളം നിയന്ത്രിച്ചു. ബാര്‍ കോഴ വിഷയത്തിലുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സഭ പ്രക്ഷുബ്ദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: