കൊച്ചി: വൈപ്പിന്‍, മുളവുകാട് കൂടാതെ ഹൈക്കോടതി ജീവനക്കാര്‍ക്കും, നഗരവാസികള്‍ക്കും നഗരത്തിലെ ഗതാഗതതിരക്ക് ഒഴിവാക്കി യാത്രചെയ്യാന്‍ കഴിയുന്ന ചാക്യാത്ത് ഗോശ്രീ പദ്ധതി അട്ടിമറിച്ച് യാതൊരു വിധപഠനവുമില്ലാതെ പച്ചാളത്തെ കുഞ്ഞന്‍ പ്പാലം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പച്ചാളത്ത് സമരസമിതി പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് പ്രതിഷേധയോഗം നടത്തി. കെ.എസ്.ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് രാജേഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാര്‍, വെങ്കിടേഷ്, നവീന്‍, ബി.വിവേക്, ആനന്ദ്.പി.എല്‍, സുന്ദരേഷ്, സുരേഷ്.വി.എന്‍, ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ പ്രസംഗിച്ചു. വിഷ്ണു, രത്നാകരപൈ, കെ.വെങ്കിടേഷ്, അനൂപ് ഭട്ട്, ശിവന് കരിത്തല, സായിബാബ, പ്രഭു, രാജറാം എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: