പന്തളം: സ്വച്ച്ഭാരത് അഭിയാന്റെ ഭാഗമായി ജയകൃഷ്ണന് മാസ്റ്ററുടെ ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി കുളനട പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുളനട ഗവ.ഹോസ്പിറ്റല്‍ പരിസരം ശുചീകരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ശോഭനാ അച്യുതന് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന്‍കുളനട,മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. മുരളി,പഞ്ചായത്ത് ജനറല്‍സെക്രട്ടറി പി.സി. സജികുമാര്‍,വിനോദ്കുമാര്‍,മധുസൂദനന് നായര്‍,ഹരികുമാര്‍,ഉണ്ണി,സനല്‍കുമാര്‍,ഓമനകുട്ടന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: