പന്തളം: ഇലവുംതിട്ടയില്‍ തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ രാത്രിയില്‍ വീട്ടില്കടന്നു കയറി മര്‍ദ്ദിച്ച് ആഭരണമോഷണം നടത്തിയ മൂന്നംഗ സംഘത്തിന്റെ അറസ്റ്റു രേഖപ്പെടുത്തി അടൂര്‍ കോടതിയില്‍ ഹാജരാക്കി.ചെങ്ങന്നൂര്‍,മുളക്കുഴ പിരളശ്ശേരി,കുറ്റിക്കാട്ടില്‍ ബിജു(40), പെരിങ്ങനാട്,മുഴീക്കല്‍,സുരേഷ്(40)പത്തനംതിട്ട കുലശേഖരപേട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന മൊട്ട സജീവ്എന്ന് വിളിക്കുന്ന സജീവ് (35) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി 10 ഓടെ യായിരുന്നു സംഭവം നടന്നത്.ഇലവുംതിട്ട ജംങ്ഷനു സമീപം ഭാവനാ മാന്സലില് താമസിക്കുന്ന പി.കെ. ഭാവനാംഗി(75)യെയാണ് മൂവര്‍സംഘം ആക്രമിച്ച് ആഭരണം കവര്‍ന്നത്.
ഇവരുടെ പക്കല്‍ നിന്നും പോലീസ് മോഷണമുതലുകളായ രണ്ടു വളകളും ഒരുജോഡികമ്മല് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി.കൂടാതെ പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒരു നിലവിളക്ക് മൊബൈല്‍ഫോണ്‍ ടോര്‍ച്ച് എന്നിവയും കണ്ടെടുത്തു.മൂവരും നിരവധി സമാനകേസുകളില്‍ പ്രതികളാണ്. മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സജീവും സുരേഷും അടുത്തിടെ പുറത്തിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.ഒരുപവന് വീതം തൂക്കമുള്ള രണ്ടു വളകളും അര പവനോളം വരുന്ന കമ്മലുകളുമാണ് അപഹരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: