പുനലൂര്‍: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി രഥയാത്രക്ക് പുനലൂര്‍ നഗരം ആവേശോജ്ജ്വലമായ വരവേല്പ് നല്കി. വൈകിട്ട് 6.30 ഓടെ നഗരത്തില്‍ പ്രവേശിച്ച രഥയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. നൂറുകണക്കിന് അമ്മമാരുള്‍പ്പെടെയുള്ളവര്‍ രഥയാത്രയെ സ്വീകരിക്കാനും ഗംഗാതീര്‍ത്ഥം ഏറ്റുവാങ്ങാനും എത്തിയിരുന്നു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ തപസ്യകലാസാഹിത്യവേദി സംസ്ഥാനസെക്രട്ടറി എം.സതീശന് മുഖ്യപ്രഭാഷണം നടത്തി. മതേതര, മാധ്യമ മാഫിയകളുടെ കുടിലതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ഹിന്ദുസമാജം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. നിരീശ്വരവാദത്തിന്റെ കുപ്പത്തൊട്ടിയാക്കി ഹിന്ദുമനസിനെ മാറ്റിതീര്ത്ത കമ്മ്യൂണിസം ഇസ്ലാമിക ക്രൈസ്തവ മതംമാറ്റ ശക്തികള്‍ക്ക് കേരളത്തെ വിളഭൂമിയാക്കുകയായിരുന്നു. കേരളത്തിന്റെ പൈതൃകത്തെയും ആഘോഷങ്ങളെയും തങ്ങളുടേതാക്കി തീര്‍ക്കാനുള്ള സെമിറ്റിക് ഗൂഡാലോചനകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.വിളക്കുടി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ടി.അനില്‍കുമാര്‍, കെവിഎംഎസ് സംസ്ഥാനസെക്രട്ടറി ജെ.കെ.സോമശേഖരന്‍, കെപിഎംഎസ് സംസ്ഥാനസമിതിയംഗം ടി.എന്‍.ഗോപി, വിഎച്ച്പി ജില്ലാപ്രസിഡന്റ് അഡ്വ.കാവടി വിനോദ്, മാത്ര സുന്ദരേശന്, ഷൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ധനപാലന് സ്വാഗതവും എസ്.സജീഷ് നന്ദിയും പറഞ്ഞു. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: