കൊട്ടാരക്കര: മാറാരോഗത്തിന്റ പിടിയില്‍ അമര്‍ന്ന് ജീവിത്തിന് മുന്നില്‍ പകച്ച് നില്ക്കുന്ന രണ്ട് നിര്‍ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാന്‍ സേവാഭാരതിയും ബസുടമയും ജീവനക്കാരും കൈകോര്‍ക്കുന്നു.
വെളിയം മാലയില്‍ വാര്‍ഡിലെ കൊച്ചനി, വാര്‍ഡിലെ തന്നെ കാന്‍സര്‍ ബാധിതയായ പ്ലസ്ടു വിദ്യാര്‍ത്ഥി എന്നിവരുടെ ചികിത്സാര്‍ത്ഥമാണ് ഇവര്‍ കൈകോര്‍ക്കുന്നത്.
ഇന്നൊരു ദിവസത്തേക്ക് ബസ് ടിക്കറ്റില്ലാതെ സര്‍വീസ് നടത്തും. യാത്രക്കാര്‍ തങ്ങളുടെ യാത്രാതുകയും കഴിയുന്ന സംഭാവനയും ബസിനകത്ത് മുന്നിലും പിന്നിലുമായി സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളില്‍ നിക്ഷേപിക്കണം. ജീവനക്കാരും സേവാഭാരതി പ്രവര്‍ത്തകരും ഇതിന്റെ ആവശ്യകത യാത്രക്കാരോട് വിശദീകരിക്കും.
കൂടാതെ ബസ് റൂട്ടിലെ എല്ലാ പ്രധാന കവലകളിലും പൊതുജനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കും. അമ്പലക്കര-ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന കണ്ണമ്പള്ളി ട്രാവല്‍സിന്റെ ഉടമ ലളിതാഭായി അമ്മയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്യകയായി ബസ് വിട്ടു നല്‍കുന്നത്.
ഇത്അറിഞ്ഞതോടെ കൂടുതല്‍ ബസുടമകള്‍ സഹായ വാഗ്ദാനമായി എത്തിയിട്ടുണ്ടെന്ന് സേവാഭാരതി പ്രവര്‍ത്തകനായ മുരളി അറിയിച്ചു. രാവിലെ 6.45 ന് അമ്പലംകുന്നില്‍ വച്ച് ആദ്യയാത്രക്കാരനായി കയറി സംഭാവന നിക്ഷേപിച്ച് ആര്‍എസ്എസ് ഓയൂര്‍ താലൂക്ക് കാര്യവാഹ് ബിച്ചു പരിപാടി ഉദ്ഘാടനം ചെയ്യും.
കണ്ണമ്പള്ളി ട്രാവല്‍സിന്റെ ഇന്നത്തെ യാത്ര രണ്ട് ജിവിതങ്ങള്‍ക്ക് തുണയാകുമെന്നും കൂടുതല്‍ സുമനസ്സുകളുടെ സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് വെളിയത്തെ സേവാഭാരതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: