ആലപ്പുഴ: പക്ഷിപ്പനി ദുരിതം വിതച്ച പുറക്കാട്ട് വ്യാപകമായി നീര്‍ക്കാക്കകള്‍ എത്തുന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി നാലുമണിക്ക് ശേഷമാണ് നീര്‍ക്കാക്കകള്‍ തെങ്ങുകളിലും മരങ്ങളിലും ചേക്കേറുന്നത്. തുടര്‍ന്ന് ഇതിന്റെ കാഷ്ടം മരത്തിലെ ഇലകളില്‍ വീഴുകയും ഇല പഴുത്തും ഉണങ്ങി താഴെ വീഴുമ്പോള്‍ നീര്‍ക്കാക്കകളുടെ കാഷ്ടവും താഴെ വീഴുന്നു. തുടര്‍ന്ന് പല കുടുംബങ്ങള്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണ്. വൈകിട്ട് നാലു മുതലാണ് നീര്‍ക്കാക്കകളുടെ ശല്യം ഉണ്ടാകുന്നത്. പുറക്കാട് പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഇനി ഏത് പനിയെ ഭയക്കണമെന്നാണ് ചോദിക്കുന്നത്. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഒരു ലക്ഷം നീര്‍ക്കാക്കകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വൈകുന്നേരം വരെ കടലിലും കടപുറത്തുമായി കഴിയുന്ന കാക്കകള്‍ നാലു മണിയോടെ കരയിലെത്തി ചിലച്ച് ശല്യമുണ്ടാക്കി ജനങ്ങളുടെ ജീവിതം ദുസഹമാക്കി ഉറക്കം കൊടുത്തുകയാണ്. രാവിലെ മുറ്റം വൃത്തിയാക്കാന്‍ ഇറങ്ങുന്ന വീട്ടമ്മമാര്‍ മുഖത്ത് തുണിവലിച്ചു കെട്ടിയാണ് ചൂല് കൊണ്ട് മുറ്റം വൃത്തിയാക്കുന്നത്. എന്നാല്‍ പലപ്പോഴും ഉള്‍പ്രദേശത്തെ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ തുടര്‍കഥയായി മാറിയിരിക്കുകയാണ്. ജില്ലാഭരണകൂടം ഇടപെട്ട് കാക്കകളെ നശിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പുറക്കാട് ഗ്രാമപഞ്ചായത്ത് ഒരു ദുരന്തഭൂമിയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: