കൊച്ചി: യുവസംരംഭകരെ കണ്ടെത്താന്‍ കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ് ഹോട്ടല്‍ ശൃംഖല നടത്തിയ ‘ഇലവേറ്റര്‍ പിച്ച് മത്സരത്തില്‍‘മുംബൈക്കാരി സ്മൃതി മോഡി സമ്മാനമായ 10 ലക്ഷം രൂപ കരസ്ഥമാക്കി.
ആയിരത്തിലേറെ യുവാക്കളുടെ ബിസിനസ് ആശയങ്ങളില്‍ നിന്ന് മികച്ച അഞ്ചെണ്ണം തെരഞ്ഞെടുത്തശേഷം 5 പേരും മാരിയറ്റ് ഇന്റര്‍നാഷണല്‍ ഏരിയാ വൈസ് പ്രസിഡന്റ് രാജീവ് മേനോന്, അവിഗോ ക്യാപ്പിറ്റല്‍ വൈസ് പ്രസിഡന്റ് പ്രതുല്‍ ഗുപ്ത, ഫ്യൂഷന്‍ ചാര്‍ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പല്ലവ് നധാനി എന്നിവരടങ്ങുന്ന വിധി കര്‍ത്താക്കളുടെ മുന്‍പാകെ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: