കൊല്ലം: പോരുവഴിയിലും കൊട്ടാരക്കരയിലും താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി അല്ലെന്ന് സ്ഥിരീകരണം. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചു പരിശോധിച്ചതില്‍ നിന്നുമാണ് പക്ഷിപ്പനി അല്ലെന്ന് സ്ഥിരീകരണം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും പക്ഷിപ്പനി ആണോയെന്ന് സംബന്ധിച്ച അവ്യക്തത ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പക്ഷിപ്പനി തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും യോഗം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: