കൊട്ടാരക്കര: കേരളത്തില്‍ മാറ്റത്തിന്റ ശംഖനാഥം മുഴക്കി കടന്നുവന്ന വിഎച്ച്പിയുടെ സുവര്‍ണ്ണജയന്തി രഥയാത്രക്ക് നാടെങ്ങും ഹൈന്ദവസമൂഹത്തിന്റ ആവേശകരമായ സ്വീകരണം. സ്വീകരണസ്ഥലങ്ങള്‍ കൂടാതെ രഥം കടന്നുപോകുന്ന വീഥികളിലെങ്ങും രഥത്തെ സ്വീകരിക്കുവാന്‍ കാത്ത് നിന്ന ജനസമൂഹം ഹെന്ദവകേരളത്തിന്റ മാറ്റത്തിന്റ പ്രതീകമായിമാറി. ജില്ലയില്‍ രഥം കടന്നുവന്ന എല്ലാ വഴിയോരങ്ങളിലും അമ്മമാരടങ്ങുന്ന വലിയൊരു നിരയാണ് രഥത്തെ കാണുവാന്‍ ആവേശപൂര്‍വം എത്തിചേര്‍ന്നത്.
പരബ്രഹ്മത്തിന്റ സവിധത്തിലൂടെ ജഗദ്ഗൂരുവായ മാതാഅമൃതാനന്ദമയീദേവിയുടെ പുണ്യസങ്കേതമായ കരുനാഗപള്ളിയില്‍ രഥം എത്തുമ്പോള്‍ തന്നെ വലിയൊരു വിഭാഗം ജനങ്ങളാണ് സ്വീകരിക്കാനായി കാത്തുനിന്നത്. അവിടെനിന്നും ഹൈന്ദവശക്തിയുടെ കരുത്തിന്റേയും ധര്‍മ്മത്തിന്റയും പ്രതീകമായി സംരക്ഷിക്കുന്ന പുതിയകാവ് ക്ഷേത്രമൈതാനത്ത് എത്തിയപ്പോഴെക്കും ക്ഷേത്രപരിസരം ഭക്തജനസാന്നിധ്യത്താല് നിറഞ്ഞ് കവിഞ്ഞിരുന്നു.
ശാസ്താംകോട്ടയിലെ ഉച്ചവെയിലിലും നൂറുകണക്കിന് സനാതനധര്‍മ്മ വിശ്വാസികള്‍ ഉജ്ജ്വലസ്വീകരണം നല്കി. അവിടെനിന്നും മഹാഗണപതിയുടെ തിരുമുറ്റത്തേക്ക് യാത്രയെ വരവേല്‍ക്കാന്‍ അകമ്പടിയായി തന്നെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളെത്തി.
മണികണ്ഠനാല്‍ത്തറയില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സന്യാസിശ്രേഷ്ഠരും, സാമുദായികനേതാക്കളും ഉള്‍പ്പടെ വന്‍ജനാവലി തന്നെ അണിനിരന്നു. ഇവിടെ നടന്ന പ്രൗഢഗംഭീരമായ സ്വീകരണത്തിന് ശേഷം തൂക്കുപാലത്തിന്റ നാട്ടില്‍ ആചാരപരമായ വരവേല്പ് തന്നെ യാത്രക്ക് ലഭിച്ചു. കേരളത്തിലെ ഹൈന്ദവശക്തിയുടെ ഏകീകരണത്തിന്റ നാന്ദി കുറിക്കലായി രഥയാത്ര മാറികഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: