മക്കാവു: 120,000 ഡോളര്‍ സമ്മാനത്തുകയുള്ള മക്കാവു ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി. സിന്ധു നിലനിര്‍ത്തി. കലാശക്കളിയില്‍ ദക്ഷിണ കൊറിയയുടെ കിം ഹോ മിനിന്നെ 21-12, 21-17 എന്ന സ്കോറിന് സിന്ധു പരാജയപ്പെടുത്തി. സീസണില്‍ സിന്ധുവിന്റെ കന്നി ട്രോഫിയാണിത്.
സ്കോര്‍ സൂചിപ്പിക്കുന്നതുപോലെ അത്ര അനായാസമായിരുന്നില്ല സിന്ധുവിന്റെ ജയം. രണ്ടു ഗെയിമിലും മിന് വാശിയോടെ പൊരുതി.
എന്നാല്‍ കൊറിയന്‍ താരത്തിന്റെ ആക്രമണോത്സുകതയെ പതിയെപ്പതിയെ കടത്തിവെട്ടിയ സിന്ധു ജയം പിടിച്ചെടുക്കുകയായിരുന്നു. നെടുനീളന്‍ റാലികളിലൂടെ എതിരാളിയെ കോര്‍ട്ടിന്റെ എല്ലാ മൂലകളിലേക്കും പായിച്ച സിന്ധു നിര്‍ണായക പോയിന്റുകള്‍ ഉറപ്പിക്കുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: