പാലക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് കഴിഞ്ഞ പത്തുവര്‍ഷക്കാലം ചെലവാക്കിയ ഫണ്ടിനെക്കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികളുടെ പട്ടികജാതിഫണ്ട് കൊള്ളയടിക്കുകയാണ് ഇടതു-വലതു മുന്നണി ഭരണത്തില്‍ നടന്നിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയിലാണ്. പട്ടികജാതിഫണ്ട് ഉപയോഗിച്ച് ആരംഭിച്ച മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണം. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 250 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. പിന്‍വാതില്‍ നിയമനം റദ്ദാക്കി മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ അഡ്ജസ്റ്റ്മെന്റ് നടത്തുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കാലാവധി നീട്ടികൊടുത്തത് ഇതിനുദാഹരണമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞ ഒത്തുതീര്‍പ്പ് ധാരണയും ഇതു തന്നെയാണ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും സിപിഎം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിലെ പാവപ്പെട്ട പട്ടികജാതി സമൂഹത്തെ സിപിഎം വഞ്ചിക്കുകയാണ് ചെയ്തത്.
പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും, സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വഞ്ചനക്കെതിരെയും ബിജെപിയും പട്ടികജാതി മോര്‍ച്ചയും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും വി.മുരളീധരന് പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷതവഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന്, ഭാരവാഹികളായ ബി.കെ.പ്രേമന്, രമേഷ്കവിമാറ്റം, രേണു സുരേഷ്, കെ.ദിവാകരന്, എസ്.രാജു, എം.ലക്ഷ്മണന്, എം.ശആന്തകുമാരന്, സുരേഷ് യാക്കര, രാജേഷ് ചിറ്റൂര്‍, ബേബി നംബേലി, വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: