കൊച്ചി: കൗമാരപ്രതിഭകള്‍ മാറ്റുരക്കുന്ന റവന്യു കലാമേളയക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര അത്തച്ചമയ ഘോഷയാത്രയെ ഓര്‍മ്മപ്പെടുത്തുന്നതായി. താലപ്പൊലി,മുത്തുക്കുട,കോല്‍കളി,ബാന്റ്മേളം,ഒപ്പന, നാടന്‍ പാട്ട്സംഘം, ചെണ്ടമേളം, കൊറിയന്ഡാന്സ്, സ്റ്റുഡന്‍സ് റെഡ് ക്രോസ് യൂണിറ്റ് ,ഭാരതമാത, സ്വാമിവിവേകാനന്ദന് ,ഗാന്ധിജി തുടങ്ങിയ വിവിധ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്കൗട്ട് ആന്‍ഡ് ഗെയ്ഡ് തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രക്ക് അഴകേകി.
ഘോഷയാത്രയുടെ ഏറ്റവും മുന്നില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത വിദ്യാര്‍ത്ഥിയായിരുന്നു പതാകാ വാഹകന്. ഇത് കാണികള്‍ക്ക് കൗതുകമായി.തൃപ്പൂണിത്തുറ സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.ഘോഷയാത്ര കളക്ടര്‍ എം.ജി.രാജമാണിക്യം ഫഌഗ് ഓഫ് ചെയ്തു.
വിവിധ സ്കൂളുകളില്‍ നിന്നായി വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആയിരത്തിലേറെ പേര് ഘോഷയാത്രയില്‍ പങ്കെടുത്തു.ഘോഷയാത്രയില്‍ മികവു പുലര്ത്തിയതിയതിനുള്ള ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ശ്രീ വെങ്കടേശ്വര ഹൈസ്കൂള്‍ തൃപ്പൂണിത്തുറ, ഗവ: ഗേള്‍സ് ഹൈസ്കൂള്‍ എറണാകുളം, സികെസി എച്ച്എസ് പൊന്നുരുന്നി എന്നീ സ്കൂളുകള്‍ പങ്കിട്ടെടുത്തു.
സ്കളുകള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. വൈകിട്ട് 5മണിയോടെ യാണ് ലായം കൂത്തമ്പലത്തില്‍ ഉദ്ഘാടനപരിപാടികള്‍ തുടങ്ങിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ അഞ്ച് വര്‍ഷം തുര്‍ച്ചയായി സംസ്ഥാന കലാമേളയില്‍ പഞ്ചവാദ്യത്തിന് ഒന്നാം സ്ഥാനം നേടിയ എറണാകുളം ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പഞ്ചവാദ്യം അവതരിപ്പിച്ചു. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്‍ലാല്‍ സ്വാഗതവും സാബുവര്‍ഗ്ഗീസ്.എം നന്ദിയും പറഞ്ഞു.
ഘോഷയാത്രയുടെ ചെയര്മാന് രാജീവ്, ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ സി.കെ ശശി, ശകുന്തള ജയകുമാര്‍, സ്റ്റുഡന്‍സ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്മാഷ്, തൃപ്പൂണിത്തുറ എഇഒ രവീന്ദ്രന്, പബഌസിററി കണ്‍വീനര്‍ എം.ഹരിദാസ് തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി. നാളെ രാവിലെ 9 മണിമുതല്‍ രജിസ്ട്രേഷനും കലാപരിപാടികളും ആരംഭിക്കും.17 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.297 മത്സ ഇനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.കലാമേള ഡിസംബര്‍ 4ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: