ന്യൂദല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രി വിവരിക്കുമ്പോള്‍ സിബിഐ ഡയറക്ടര്‍ സുഖനിദ്രയില്‍.
ഗുവാഹതിയില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടു നടന്ന പോലീസ് മേധാവിമാരുടെ യോഗത്തിലാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഉറങ്ങി വിവാദം സൃഷ്ടിച്ചത്.
വിരമിക്കാന്‍ മൂന്നുദിവസങ്ങള്‍ മാത്രമാണ് സിന്‍ഹയ്ക്കുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കരുതെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ നല്ല ഉറക്കത്തിലായിരുന്നു രഞ്ജിത് സിന്‍ഹ. യോഗത്തിന്റെ തല്‍സമയ സംപ്രേഷണം നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ സിന്‍ഹയുടെ ഉറക്കം ലൈവായി കാണിക്കുകയും ചെയ്തു.
‘ഇവിടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. ചിലര്‍ വിരമിക്കലിലേക്ക് അടുക്കുന്നവരാണ്. എന്നാല്‍ വിരമിക്കലിനു വിധേയമായതു കൊണ്ടുമാത്രം ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നില്ല. നിങ്ങളുടെ അനുഭവ പരിചയവും കഴിവും രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്തണണം, രാജ്നാഥ്സിങ് പ്രസംഗിച്ചു.
എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ഉറങ്ങിയതുവഴി വരമിക്കും മുമ്പ് അടുത്ത വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് രഞ്ജിത് സിന്‍ഹ. 2ജി കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതു കണ്ടുപിടിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി അടുത്തിടെ സിന്‍ഹയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: