ആലപ്പുഴ: താറാവിനെ കൊന്നൊടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ മൃഗസംരക്ഷണവകുപ്പ് ഡിസ്പെന്‍സറി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കായംകുളം കൃഷ്ണപുരം ഗ്യാലക്സിയില്‍ പ്രിന്‍സി (26)നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ മുക്കയില്‍ വെട്ടിക്കേരി പാടശേഖരത്ത് താറാവിനെ കൊന്നൊടുക്കുന്നതിനിടെ തലചുറ്റിവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് പരിശോധനയില്‍ പനിയോ മറ്റു അസുഖങ്ങളോ കണ്ടെത്താത്തതിനെ തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു. വെട്ടിക്കേരി പാടശേഖരത്ത് 5,000 താറാവുകളെ കൊന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ബ്രഹ്മാനന്ദന്റെയും ഡപ്യൂട്ടി ഡയറക്ടര്‍ ഗോപകുമാറിന്റെയും നേതൃത്വത്തില്‍ എത്തിയ 12 ടീമില്‍പെട്ട എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുളള 55 പേരടങ്ങുന്ന മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്താല്‍ താറാവുകളെ കൊന്നൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: