ആലപ്പുഴ: പോലീസിലെ വനിതകളുടെ എണ്ണം 2016 ആകുമ്പോള്‍ 10 ശതമാനമാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന് നോര്‍ത്ത് പോലീസ് സ്റ്റേഷന് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറു വനിതാ പോലീസ് സ്റ്റേഷനുകളാണ് തുടങ്ങാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാണ് വനിതാ പോലീസ് സ്റ്റേഷന് ആരംഭിക്കുന്നത്. 260 വനിതാപോലീസുകാര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. 60 വനിതാ എസ്ഐമാരെ നിയമിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: