കൊച്ചി: പുതിയ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലില്‍ ഇന്‍ഷുറന്‍സ് സര്വ്വയേഴ്സ് ആന്റ് ലോസ്സ് അസ്സസേഴ്സ് രംഗത്ത് സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ബിഎംഎസിന്റെ അഖിലേന്ത്യാ സെക്രട്ടറി എസ്.ദുരൈ രാജ് ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് സര്വ്വയേര്സ് ആന്റ് ലോസ്സ് അസ്സസേഴ്സ് സംഘിന്റെ സംസ്ഥാന സമ്മേളനം എറണാകുളം ബിഎംഎസ് പഠന പരിശീലന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്ന സര്‍വ്വെയര്‍മാരുടെ ലൈസന്‍സിങ്ങ് സമ്പ്രദായം ഐആര്‍ഡിഎയില്‍ നിക്ഷിപ്തമാക്കുവാനുള്ള തീരുമാനം പിന്‍വലിച്ച് അത് സര്‍വ്വെയര്‍മാരുടെ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഏല്‍പ്പിക്കണമെന്നും സര്‍വ്വെയര്‍മാരുടെ സ്വതന്ത്രപദവി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, ബിഎംഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വേണാട് വാസുദേവന്‍, ജില്ലാ സെക്രട്ടറി രഘുനാഥ്, ന്യൂ ജനറേഷന് ബാങ്ക് ആന്റ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് അനന്ത നാരായണന്, ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ പ്രസിഡന്റ് ഇളങ്കോ, സോണല്‍ ചെയര്മാന് പാണ്ഡ്യന്, കേരള ചാപ്റ്റര്‍ ചെയര്മാന് ശിവന് പിള്ള എന്നിവര്‍ സംസാരിച്ചു. അന്‍ഷാദ് ഹുസൈന് സ്വാഗതവും എ.എസ്.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: