ശബരിമല: സന്നിധാനത്തും പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനൊപ്പം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി വേറിട്ട മാതൃക സൃഷ്ട്ടിക്കുകയാണ് ദ്രുതകര്‍മ സേന.സി ആര്‍പിഎഫ് കോയമ്പത്തൂര്‍ 105 ാം ബറ്റാലിയനിലെ 150 പേരടങ്ങുന്ന ഒരു കമ്പനിയാണ് സന്നിധാനത്ത് സേവനത്തിനുള്ളത്.
ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്.എസ്. ദേവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസിസ്റ്റന്റ്് കമാണ്ടാന്റുമാരായ രാംദാസ്, മലയാളിയായ രാജേഷ്‌കുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പുറമേ ഇന്‍സ്‌പെക്റ്റര്‍,സബ് ഇന്‍സ്‌പെക്റ്റര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ , കോണ്‍സ്റ്റബിള്‍ എന്നിവരടങ്ങുന്നതാണ് ഒരു കമ്പിനി. പടിഞ്ഞാറേനട, ഭസ്മക്കുളം, പതിനെട്ടാംപടി, സന്നിധാനം, നടപ്പന്തല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരുടെ സേവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: