കൊളംബൊ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്കു ജയം. എട്ടു വിക്കറ്റിനാണ് ഇക്കുറി സിംഹളവീരര്‍ സന്ദര്‍ശകരെ തോല്‍പ്പിച്ചത്. 45 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 185ന് (43) ഓള്‍ഔട്ടായി. ലങ്കന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുകളഞ്ഞു. അജന്താ മെന്‍ഡിസും (3 വിക്കറ്റ്) തിലകരത്നെ ദില്‍ഷനും (2) രംഗന ഹെറാത്തും (1) ആറു വിക്കറ്റുകള്‍ പങ്കിട്ടു.
രവി ബൊപ്പാര (51) ജോ റൂട്ട് (42) ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ദില്‍ഷനെയും (26) കുശാല്‍ പെരേരയെയും (9) അതിവേഗം നഷ്ടപ്പെട്ടെങ്കിലും കുമാര്‍ സംഗക്കാരയും (67 നോട്ടൗട്ട്) മഹേല ജയവര്‍ധനയും (77 നോട്ടൗട്ട്) ചേര്‍ന്ന് ലങ്കയ്ക്ക് ആധികാരിക ജയം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: