തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി ആള് ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ് സഹകരിക്കുമെന്ന് സ്റ്റേറ്റ് പ്രസിഡന്റ് ജോയ് ഡാനിയേല്‍, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിമാരായ തോമസ് തണ്ടാശ്ശേരി, മോഹനന് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
ടൂറിസം മന്ത്രി എ. പി. അനില്‍ കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സഹകരിക്കുവാന്‍ ധാരണയായത്. ചര്‍ച്ചയില്‍ ആള് ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ് സ്റ്റേറ്റ് ട്രഷറര്‍ ജോര്‍ജ്ജ് മാത്യു, സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ റ്റി ജി രാധാകൃഷ്ണന്, ഡോ. കോട്ടക്കല്‍ കുഞ്ഞ് മൊയ്തീന്‍കുട്ടി, അരവിന്ദ് പട്ടേല്‍, സ്റ്റേറ്റ് സെക്രട്ടറിമാരായ ജോര്‍ജ്ജ് അരിമ്പൂര്‍, ഗീതാ കുഞ്ഞിരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: