കൊച്ചി: ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയും ലൈറ്റ് വെയ്റ്റ് ഡിസൈനും സ്പോര്‍ട്ടി ഇന്റീരിയറും ചേര്‍ന്ന ബിഎംഡബ്ലൃൂ എം 3, ബിഎംഡബ്ലൃൂ എം 4 കൂപ്പെ, സച്ചിന് ടെണ്ടുല്‍ക്കര്‍ വിപണിയിലിറക്കി.
പുതുതായി വികസിപ്പിച്ച ഹൈ-റവ്വിംഗ്, സ്ട്രെയ്റ്റ് സിക്സ് സിലിണ്ടര്‍ എഞ്ചിന്, ഉന്നതമായ ഗുണമേന്മ, ആഡ്യത്വം, മനോഹരമായ രൂപകല്‍പ്പന എന്നിവ പുതിയ കാറുകളെ വ്യത്യസ്തമാക്കുന്നതായി ബിഎംഡബ്ലൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോന്‍ സഹര്‍ പറഞ്ഞു.
പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്ററിലേക്കെത്താന് വെറും 4.1 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: