ഇടുക്കി: എല്ലാ ജില്ലകളിലും മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും, ആധുനിക മത്സ്യഫാമുകള്‍ തുടങ്ങുന്നതിനുമായി 506 കോടി രൂപയുടെ ബ്രഹൃത് പദ്ധതി രൂപപ്പെടുത്തിയതായി ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു. തൊടുപുഴയില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ നല്കുന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മത്സ്യ സങ്കേതങ്ങള്‍ തുടങ്ങുന്നതിന് 115 ലക്ഷം രൂപയും, മത്സ്യമാളുകള്‍ ആരംഭിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികളും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. കൂടാതെ മത്സ്യകര്‍ഷകരുടെ വൈദ്യുതി ഉപയോഗത്തിന് സബ്സിഡി നല്കുന്ന കാര്യവും വനാമി ചെമ്മീന്‍ കൃഷി വ്യാപനത്തിന്റെ സാധ്യതയും പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ വളര്‍ത്തലും ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ ഡാമുകളിലേയും, കുളങ്ങളിലേയും പടുതാകുളങ്ങളിലേയും മത്സ്യവളര്ച്ചാ സാധ്യതകളും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പി. ജെ. ജോസഫ് യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മികച്ച മത്സ്യ കര്‍ഷകര്‍ക്കും, പഞ്ചായത്തുകള്‍ക്കും ഉള്ള ആറ് അവാര്‍ഡുകള്‍ക്ക് പുറമേ ജില്ലാ തലത്തില്‍ വിവിധ വിഭാഗങ്ങളിലായി 44 അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
യോഗത്തില്‍ റോഷി അഗസ്റ്റിന് എംഎല്‍എ മുന്‍സിപ്പല്‍ ചെയര്മാന് എ. എം. ഹാരിദ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ്- ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രൊഫ. വി. മധുസുദനക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: